മാധ്യമ റിപ്പോര്‍ട്ട് ശരിയെങ്കില്‍ മന്ത്രി എംഎം മണി പറഞ്ഞത് തെറ്റ്; പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കും; പ്രസ്താവന നടത്തുമ്പോള്‍ മന്ത്രിയെന്ന ഔന്നത്യം പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട് : മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയാണെങ്കില്‍ അങ്ങേയറ്റം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് പരിശോധിക്കും. പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ലഭ്യമായിട്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രസ്താവനകള്‍ നടത്തുമ്പോള്‍ മന്ത്രിയെന്ന നിലയിലുള്ള ഔന്നത്യം പാലിക്കണം. മന്ത്രിക്ക് അതിന് കഴിയാതെ പോയോ എന്ന് പരിശോധിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എന്ന നിലയില്‍ പറയേണ്ട കാര്യങ്ങളാണോ പറഞ്ഞത് എന്ന് പരിശോധിക്കും. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News