ഇടുക്കി ഹര്‍ത്താല്‍ ബിജെപി പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ; എഞ്ചിനീയറിഗ് എന്‍ട്രന്‍സ് എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണ് ഹര്‍ത്താല്‍. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് നാളെ എന്‍ട്രന്‍സ് എഴുതാന്‍ തയ്യാറെടുക്കുന്നതെന്നും എസ്എഫ്‌ഐ പറഞ്ഞു.

സംസ്ഥാനത്താകെ നടക്കുന്ന പരീക്ഷ ആയതിനാല്‍ ഹര്‍ത്താല്‍ ദിവസം ഇടുക്കി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലുള്ള രാഷ്ട്രീയ പക്വത കാട്ടാന്‍ ബിജെപി തയ്യാറാവണം. ജനങ്ങളെ വെല്ലുവിളിക്കുകയാണ് ബിജെപി. മന്ത്രി എംഎം മണി നടത്തിയ പ്രസ്താവനയാണു ഹര്‍ത്താലിന് കാരണമെങ്കില്‍ മന്ത്രി പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും എസ്എഫഅഐ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News