ഉദ്ദേശിച്ച തരത്തിലല്ല പ്രസംഗം പ്രചരിപ്പിച്ചതെന്ന് മന്ത്രി എംഎം മണി; സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനം; ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു

തിരുവനന്തപുരം : ഉദ്ദേശിച്ച തരത്തിലല്ല തന്റെ പ്രസംഗം പ്രചരിപ്പിക്കപ്പെട്ടത് എന്ന് മന്ത്രി എംഎം മണി. സ്ത്രീസമൂഹത്തോട് എന്നും ബഹുമാനമുണ്ട്. ലക്ഷക്കണക്കിന് സ്ത്രീകള്‍ താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിലുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് ആദരവേ ഉള്ളൂവെന്നും എംഎം മണി പറഞ്ഞു.

തനിക്ക് അഞ്ച് പെണ്‍മക്കളുണ്ട്. അതില്‍ രണ്ട് പേര്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റാണ്. അഞ്ച് പെണ്‍കുട്ടികളുടെ അച്ഛനായ താന്‍ സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിച്ചു എന്ന് പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നു. – മണി പറയുന്നു.

തന്റെ പ്രസംഗം സമൂഹത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി എംഎം മണി പത്രക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News