തിരക്കേറിയ റോഡിലെ വാഹനങ്ങൾക്കിടയിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി പൊലീസ്; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

തിരക്കേറിയ റോഡിലെ വാഹനത്തിരക്കിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അബുദാബി പൊലീസിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. യുഎഇ ഭരണകൂടത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും കാരുണ്യത്തിന്റെയും നന്മയുടെയും ഉദാത്തമായ മാതൃകയാണിത് കാണിക്കുന്നത്.

സലാം സ്ട്രീറ്റിലെ റോഡിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ സർവ സന്നാഹങ്ങളോടെയുമാണ് അബുദാബി സിവിൽ ഡിഫൻസ് എത്തിയത്. ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനെത്തുന്നതു പോലെ ഒരു പൂച്ചക്കുട്ടിയുടെ ജീവൻ ഗൗരവമായി കണ്ടുള്ള നടപടികളായിരുന്നു സിവിൽ ഡിഫൻസിന്റേത്.

റോഡിൽ പൂച്ചക്കുട്ടി കുടുങ്ങിയ വിവരം ലഭിച്ചയുടൻ തന്നെ അബുദാബി സിവിൽ ഡിഫൻസ് സംഘം സ്ഥലത്ത് കുതിച്ചെത്തി. ആദ്യം തന്നെ പൂച്ചക്കുട്ടി കുടുങ്ങിയ റോഡിലെ ഗതാഗതം തടഞ്ഞു. അതീവശ്രദ്ധയോടെ ഡിഫൻസ് സംഘം പൂച്ചക്കുട്ടിക്കു സമീപത്തെത്തി പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. ഏതെങ്കിലും വാഹനത്തിനടിയിൽ ചതഞ്ഞു പോകുമായിരുന്ന ഒരു ജീവനാണ് അബുദാബി സിവിൽ ഡിഫൻസ് സംഘം രക്ഷിച്ചെടുത്തത്.

സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായ യുഎഇ ഭരണകൂടത്തിന്റെ ഈ നടപടി പരക്കെ പ്രശംസിക്കപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News