പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐയുടെ യൂത്ത് മാർച്ച്; തടയാൻ സർവ സന്നാഹങ്ങളുമായി മുംബൈ പൊലീസ്; മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വൻ യൂത്ത് മാർച്ച് സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മാർച്ചിന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

dyfi1

ഗുജറാത്ത് കലാപത്തിന്റെ സംഘപരിവാർ ഭീകരതയുടെ മുഖമായി പ്രചരിക്കുകയും പിന്നീട് മനംമാറി മനുഷ്യ സാഹോദര്യത്തിന്റെ പ്രചാരകനായി മാറുകയും ചെയ്ത അശോക് മോച്ചി, ഗുജറാത്തിലെ ഉനയിൽ ഗോരക്ഷക് സേനയുടെ മർദ്ദനത്തിനിരയായ കാലിക്കച്ചവടക്കാരായ ദളിതർ, സാമൂഹ്യപ്രവർത്തകരായ ആനന്ദ് പട്‌വർധൻ, ജാവേദ് ആനന്ദ്, ഇർഫാൻ എഞ്ചിനീയർ, ഡോ. രാംകുമാർ തുടങ്ങിയ പ്രമുഖരും മാർച്ചിൽ പങ്കെടുത്തു.

dyfi2

മാർച്ച് തടയാൻ സർവ സന്നാഹങ്ങളുമായാണ് പൊലീസ് നിലയുറപ്പിച്ചത്. എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യുന്ന പൊലീസ് നടപടിയെ മറികടന്നാണ് യൂത്ത് മാർച്ച് മുംബൈയെ പ്രകമ്പനം കൊള്ളിച്ചു നടന്നു നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News