സുപ്രീംകോടതി വിധിയിൽ സന്തോഷമെന്നു ടിപി സെൻകുമാർ; നിയമപോരാട്ടത്തിൽ പിന്തുണച്ചവർക്കു നന്ദിയെന്നും സെൻകുമാർ

തിരുവനന്തപുരം: തന്നെ തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നു മുൻ ഡിജിപി ടി.പി സെൻകുമാർ. നിയമപോരാട്ടത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി പറയുന്നതായി സെൻകുമാർ പറഞ്ഞു. പൊലീസ് മേധാവി സ്ഥാനം തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ടി.പി സെൻകുമാർ.

ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. പ്രകാശ് സിംഗ് കേസിന്റെ തുടർച്ചയാണ് ഈ വിധി. മറ്റു സംസ്ഥാനങ്ങൾക്കും ഈ വിധി പിന്തുടരേണ്ടി വരും. സത്യസന്ധമായി ജോലിചെയ്യുന്ന രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥൻമാർക്കും വിധി ഉപകാരപ്പെടും. കോടതി നിയമം നടപ്പിലാക്കിയതിൽ സന്തോഷമുണ്ടെന്നുംസെൻകുമാർ കൂട്ടിച്ചേർത്തു.

ടി.പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തു തിരിച്ചെടുക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. സെൻകുമാറിനെ ക്രമസമാധാന സർവീസിൽ തിരിച്ചെടുത്ത് പൊലീസ് മേധാവി സ്ഥാനത്തു പുനർനിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജിഷ, പുറ്റിങ്ങൽ കേസുകളുടെ പേരിൽ മാറ്റിയത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റാൻ അധികാരമുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞാണ് കോടതി വിധി. ചട്ടവിരുദ്ധമായാണ് തന്റെ മാറ്റിയതെന്നായിരുന്നു സെൻകുമർ കോടതിയിൽ വാദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News