പുലിയെ പിടിക്കാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണം മേല്‍ക്കൂരയില്‍ നില്‍ക്കുന്നതിനിടെ; വീഡിയോ കാണാം

ഒഡിഷ : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലിയ പിടിക്കാന്‍ മേല്‍ക്കൂരയില്‍ കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് ഫോറസ്റ്റ് റേഞ്ചര്‍ താഴേക്ക് ചാടുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഒഡിഷയിലെ കണ്ടബഞ്ചി ഫോറസ്റ്റ് റേഞ്ചില്‍ കുരുളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു കുട്ടിയെ പുലി ആക്രമിച്ചതിനു പിന്നാലെയാണ് ഫോറസ്റ്റ് അധികൃതര്‍ ഗ്രാമത്തിലെത്തിയത്. കുട്ടിയെ ആക്രമിച്ച ശേഷം ചെറിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പതുങ്ങിയിരുന്ന പുലിയെ പിടികൂടാനായി റേഞ്ചര്‍ വിജയാനന്ദ ഖുണ്ട മേല്‍ക്കൂരയില്‍ കയറി.

അപ്രതീക്ഷിതമായി പാഞ്ഞടുത്ത പുലിയുടെ വരവ് കണ്ട് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന ഒഫീസര്‍ നിലത്തേക്ക് എടുത്ത് ചാടുന്നതാണ് വിഡിയോയിലുള്ളത്. നിലത്ത് വീണ ഖുണ്ട പരിക്കുകളോടെ രക്ഷപ്പെട്ടു. പുലിയുടെ ആക്രമണത്തില്‍ റേഞ്ചറടക്കം ഗ്രാമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പിന്നാലെ പുലി സമീപത്തെ പശു തൊഴുത്തില്‍ കയറി പതുങ്ങി. എന്നാല്‍ മയക്കുവെടി വച്ച് വീഴ്ത്തി പിടികൂടിയശേഷം ഫോറസ്റ്റ് അധികൃതര്‍ പുലിയെ നന്ദന്‍കനാന്‍ മൃഗശാലയിലേക്ക് മാറ്റി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News