സഹീർ ഖാൻ വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി സാഗരിക ഗാട്‌ഗെ; വിവാഹനിശ്ചയം കഴിഞ്ഞു

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്‌ഗെയാണ് സഹീറിന്റെ ജീവിതപങ്കാളിയാകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് സഹീറും സാഗരികയും തന്നെ വിവാഹവാർത്ത സ്ഥിരീകരിച്ചു. വിവാഹം വൈകാതെ തന്നെയുണ്ടാകും എന്നാണ് സൂചന.

ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് സഹീറും സാഗരികയും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലാണെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഛക്‌ദേ ഇന്ത്യ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് സാഗരിക പ്രശസ്തിയിലേക്ക് ഉയരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരമാണ് സഹീർ ഖാൻ. ഇപ്പോൾ ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൾസ് നായകനാണ്. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സഹീർ അംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here