അപ്പാനി രവി വിവാഹിതനായി; വധു രേഷ്മ; വിവാഹം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ശരത് കുമാർ വിവാഹിതനായി. രേഷ്മയാണ് വധു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശരത് കാലടി സംസ്‌കൃത കോളജിലെ വിദ്യാർഥിയാണ്. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിലാണ് ശരത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിവാഹിതനായ വിവരം ശരത് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തറിയിച്ചത്.

‘കാത്തിരുന്ന നല്ല നിമിഷം. ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണിന്ന്.. കൂട്ടിനായി രേഷ്മയെയും ജീവിതത്തിലേയ്ക്ക് കൂട്ടിയ ദിവസം എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പുതിയ ജീവിതത്തിലേയ്ക്ക് കടക്കട്ടെ ഞങ്ങൾ’. എന്നാണ് ശരത് ഫേസ്ബുക്കിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News