‘ദിലീപ് ഷോ 2017’ ബഹിഷ്‌കരിക്കുമെന്ന് പ്രവാസി മലയാളികള്‍; വെല്ലുവിളി സ്വീകരിച്ച് ദിലീപും കാവ്യയും അടങ്ങുന്ന സംഘം

നടന്‍ ദിലീപും ഭാര്യ കാവ്യയും അടങ്ങുന്ന സംഘം സംഘടിപ്പിക്കുന്ന ഷോ ബഹിഷ്‌കരിക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രവാസികള്‍. ആഴ്ചകള്‍ക്ക് മുന്‍പ് സാബു കട്ടപ്പന എന്ന പ്രവാസി മലയാളിയാണ് ദിലീപ് ഷോ ബഹിഷ്‌കരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെ അവഗണിച്ച സംഘാടകര്‍ പരിപാടി പറഞ്ഞ സമയത്ത് ഗംഭീരമായി നടക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പരിപാടിയുടെ റിഹേഴ്‌സലും ഷോയോട് അനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനങ്ങളും കഴിഞ്ഞദിവസങ്ങളില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ ഷോ ബഹിഷ്‌കരിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങള്‍ക്കിടെയിലും മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. വിവാഹ ശേഷം കാവ്യ മാധവന്‍ ആദ്യമായി ചിലങ്കയണിയുന്നു എന്ന പ്രത്യേകതയും പരിപാടിക്കുണ്ട്.

നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്. രമേഷ് പിഷാരടി, റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 28 മുതല്‍ മെയ് 29 വരെയാണ് വിവിധ നഗരങ്ങളില്‍ പരിപാടി നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News