‘നടിമാര്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ക്കും’; ആഞ്ഞടിച്ച് ജ്യോതിക: ഉന്നം വച്ചത് ഇളയദളപതിയെ ? | VIDEO

Jyothika സിനിമയില്‍ നായകന് എന്തിനാണ് രണ്ടും മൂന്നും നാലും നായികമാരെന്ന ചോദ്യവുമായി നടി ജ്യോതിക. ഗ്ലാമര്‍ പ്രദര്‍ശനത്തിനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ക്കുമാണ് നടിമാരെ സിനിമയില്‍ ഉപയോഗിക്കുന്നതെന്നും ജ്യോതിക ആഞ്ഞടിച്ചു. സൂര്യ നിര്‍മ്മിച്ച ‘മഗലിര്‍ മട്ടും’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് പരിപാടിയിലാണ് ജ്യോതികയുടെ പ്രതികരണം.

‘ഇന്ന് നായികമാര്‍ സിനിമയില്‍ വെറും കാഴ്ച വസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഒരു നായകന് ഒരു സിനിമയില്‍ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാര്‍, ഒരാള്‍ പോരെ. സിനിമയില്‍ നടിമാര്‍ അണിയുന്ന വസ്ത്രം അവരുടെ മാനറിസങ്ങള്‍, ഇതൊക്കെ യുവ തലമുറ അനുകരിക്കുന്നു. നമ്മള്‍ സിനിമാക്കാര്‍ക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ നമ്മള്‍ വിസ്മരിക്കരുത്. ദയവായി സ്ത്രീകളെ സിനിമയില്‍ ലഹരി വസ്തുവായി ചിത്രീകരിക്കരുത്. നായകന് പിന്നാലെ ചുറ്റി ഐ ലവ് യൂ എന്ന് പറഞ്ഞുനടക്കുന്ന നായികമാരെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പ്ലീസ്. ഞാന്‍ സംവിധായകരോട് അഭ്യര്‍ത്ഥിക്കുന്നു.’-ജ്യോതിക വികാരഭരിതയായി പറയുന്നു.

അതേസമയം, ജ്യോതികയുടെ പ്രതികരണം നടന്‍ വിജയ്‌യെ ഉന്നം വച്ചുള്ളതാണെന്നാണ് സോഷ്യല്‍മീഡിയ സംസാരം. വിജയ് നായകനായി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് ജ്യോതിക പിന്‍മാറിയതായി തമിഴ്കം കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.

ജ്യോതികയ്ക്ക് പകരം നിത്യാ മേനോനെ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് നായിമാര്‍ ആണ് ഈ ചിത്രത്തിലുള്ളത്. കാജല്‍ അഗര്‍വാള്‍, സമാന്ത പ്രഭു, നിത്യാ മേനോന്‍ എന്നിവരെയാണ് ഒടുവില്‍ തീരുമാനിച്ചത്. എന്നാല്‍ മൂന്നു നായികമാരിലൊരാളായി പരിഗണിച്ചതും പ്രാധാന്യം കുറഞ്ഞതുമാണ് ജ്യോതികയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നും ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ ലോഞ്ചിംഗ് പരിപാടിയിലെ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News