പറക്കും കാറുമായി കിറ്റി ഹ്വാക്ക്; പരീക്ഷണം വിജയകരം

മിക്കവാറും പലരും റോഡിലൂടെ കാറില്‍ വേഗതയില്‍ പറക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി കാറില്‍ ആകാശത്തുകൂടിയും പറക്കാം. സിലിക്കണ്‍ വാലിയിലെ കിറ്റി ഹ്വാക്ക് എന്ന് കമ്പനിയാണ് ജീവനക്കാരനെ സാന്‍ഫ്രാന്‍സിസ്‌കോയിലെ കടലിനു മുകളിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ പറപ്പിച്ചത്.

യൂബര്‍, എയര്‍ബസ് തുടങ്ങിയ കമ്പനികള്‍ പറക്കും കാര്‍ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് കിറ്റി ഹ്വാക്ക് അത് യാഥാര്‍ഥ്യമാക്കിയത്. സിലിക്കണ്‍ വാലിയിലെ ഏറോസ്‌പെയ്‌സ് എന്‍ജിനിയര്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്. കിറ്റി ഹ്വാക്ക് ഫഌര്‍ എന്നാണ് പറക്കും കാറിന് പേരിട്ടിരിക്കുന്നത്. ദ്രുതഗതിയില്‍ കുതിക്കുന്ന സ്വപ്‌നം അതിവിദൂരമല്ല എന്ന ശുഭസൂചനയാണ് കിറ്റി ഹ്വാക്ക് നല്‍കുന്നത്.

ഒരാള്‍ക്കിരിക്കാന്‍ കഴിയുന്നവിധത്തിലുള്ള പറക്കും കാറാണ് കിറ്റി ഹ്വാക്ക്. രൂപത്തില്‍ കാറുമായി യാതൊരു സാദൃശ്യവും കിറ്റി ഹ്വാക്കിനില്ല. കാറിന്റെ അന്തിമ ഡിസൈന്‍ രൂപപ്പെടുത്തി വരുന്നതേയുള്ളുവെന്ന് കമ്പനി പറഞ്ഞു. ഗൂഗിള്‍ ഫൗണ്ടര്‍ ലാരി പേജിന്റെ ഉടമസ്ഥതയിലുള്ളതാണ് കിറ്റി ഹ്വാക്ക്. സെല്‍ഫ് ഡ്രൈവിങ്ങ് കാര്‍ എന്ന ആശയത്തിന് തുടക്കം കുറിച്ച് സെബാസ്റ്റ്യന്‍ തരുണാണ് കിറ്റി ഹ്വാക്കിന് പിന്നിലുള്ളതെന്ന് കമ്പനിയുടെ വിശ്വാസ്യത കൂട്ടാന്‍ സഹായിക്കുന്നു. ഇങ്ങനെ കമ്പനിയടെ പ്രവര്‍ത്തനം കണക്കിലെടുക്കുകയാണ്ങ്കില്‍ പറക്കും കാറില്‍കയറി യാത്രചെയ്യുന്ന ദിനം വിദൂരമെല്ലന്ന് ചുരുക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here