16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ അവാര്‍ഡ് ചടങ്ങില്‍; പുരസ്‌കാരം സ്വീകരിച്ചത് രാജ്യദ്രോഹിയെന്ന് വിളിച്ച ആര്‍എസ്എസ് മേധാവിയില്‍ നിന്ന്; ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍

മുംബൈ: 16 വര്‍ഷമായി പുരസ്‌കാര ദാന ചടങ്ങുകളില്‍ പങ്കെടുക്കാത്ത ആമിര്‍ ഖാന്‍ ആ നിലപാട് തിരുത്തി. കഴിഞ്ഞ ദിവസം നടന്ന മാസ്റ്റര്‍ ദിനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ താരം പങ്കെടുക്കുകയും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തു. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതില്‍ നിന്നാണ് ആമിര്‍ പുരസ്‌കാരം സ്വീകരിച്ചത്.

ദംഗലിലെ പ്രകടനത്തിന് ആമിറിന് വിശേഷ് പുരസ്‌കാര്‍ നല്‍കിയാണ് ചടങ്ങില്‍ ആദരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച മോഹന്‍ ഭാഗവതിന്റെ കയ്യില്‍ നിന്നും ആമിര്‍ പുരസ്‌കാരം സ്വീകരിച്ചത് ആരാധകര്‍ക്കിടെയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സ്വകാര്യ ചാനലുകളും മറ്റും നല്‍കുന്ന അവാര്‍ഡുകള്‍ക്ക് ക്രെഡിബിലിറ്റിയില്ലെന്നും അതിനാല്‍ താന്‍ അവാര്‍ഡ് സ്വീകരിക്കില്ലെന്നുമായിരുന്നു ആമിറിന്റെ നിലപാട്. എന്നാല്‍ ആര്‍എസ്എസ് മേധാവിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ താരം നിലപാടുകള്‍ തിരുത്തുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

AAMIR-RSS-2

ദംഗലിലെ പ്രകടനത്തിന് പ്രത്യേക പുരസ്‌കാരമാണ് ആമിറിന് നല്‍കിയത്. ലതാ മങ്കേഷ്‌കറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ആമിര്‍ എത്തിയത്.

2015ലാണ് രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ആമിര്‍ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ആമിറിനോട് പാകിസ്ഥാനിലേക്ക് പോകാനും അദ്ദേഹത്തിന്റെ സിനിമകള്‍ കാണരുതെന്നും സംഘ്പരിവാര്‍ ആഹ്വാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News