മണിയുടെ പ്രസംഗം വളച്ചൊടിച്ച മാധ്യമങ്ങൾ മാപ്പു പറയണമെന്നു ഹരീഷ് വാസുദേവൻ; മാപ്പു പറഞ്ഞ ശേഷവും നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം അനാവശ്യമെന്നും ഹരീഷ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗം വളച്ചൊടിക്കപ്പെട്ടതാണെന്ന നിജസ്ഥിതി വെളിപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായം തിരുത്തിത്തുടങ്ങി. മന്ത്രി എം.എം മണിയുടെ പ്രസംഗം വളച്ചൊടിച്ച ചാനലുകൾ മാപ്പു പറയണമെന്നു അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ചാനലുകൾ അപ്പപ്പോൾ നടത്തുന്ന എക്‌സ്‌ക്ലൂസീവ് വാർത്തകൾ വിശ്വസിച്ചു പ്രതികരിക്കുന്ന പരിപാടി നിർത്തും. മണി മാപ്പു പറഞ്ഞതിനു ശേഷവും നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം അനാവശ്യമാണെന്നും ഈ വിവാദത്തുടക്കത്തിൽ മന്ത്രിക്കെതിരേ നിലപാടെടുത്ത ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മൂന്നു കാര്യങ്ങൾ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ്.

19 മിനിറ്റുള്ള എം.എം മണിയുടെ പ്രസംഗത്തിൽ നിന്നു ഒരു മിനിറ്റ് മാത്രം അടർത്തിയെടുത്ത് സംപ്രേഷണം ചെയ്ത് മാനിപ്പുലേറ്റിവ് റിപ്പോർട്ടിംഗ് വഴി തെറ്റിദ്ധാരണ ഉണ്ടാക്കിയ ദൃശ്യമാധ്യമങ്ങൾ ചെയ്തത് അധാർമ്മികവും തെറ്റുമാണ്. ഒരേസമയം മണിയോടും പ്രേക്ഷകരോടും മാപ്പുപറയാൻ ചാനലുകൾക്ക് ബാധ്യതയുണ്ട്.
എം.എം മണി മാപ്പു പറഞ്ഞ ശേഷവും നടത്തുന്ന പെമ്പിളൈ ഒരുമയുടെ പ്രതിഷേധം അനാവശ്യമാണ്. ആ പ്രതിഷേധം അവസാനിപ്പിക്കേണ്ടതാണ്. അതിൽ രാഷ്ട്രീയലക്ഷ്യങ്ങൾ ലാക്കാക്കി നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ഹരീഷ് വാസുദേവൻ കുറിച്ചു.

പൊമ്പിളൈ ഒരുമൈ സമരത്തെപ്പറ്റി ദ്വയാർത്ഥ പ്രയോഗം വഴി മന്ത്രി മണി അപഹസിച്ചത് സ്ത്രീവിരുദ്ധമാണ് എന്ന നിലപാട് ആവർത്തിച്ചുകൊണ്ടാണ് ഹരീഷ് വാസുദേവൻ ഈ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News