ഫേസ്ബുക്കിൽ ലൈവ് പോസ്റ്റ് ചെയ്ത് ഒരുവയസുകാരിയെ അച്ഛൻ കെട്ടിത്തൂക്കി; തുടർന്ന് അച്ഛനും ജീവനൊടുക്കി; ഞെട്ടിത്തരിച്ച് നവമാധ്യമ ലോകം

ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് മകളെ ജീവനോടെ കെട്ടിത്തൂക്കിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ബാങ്കോക്കിൽ 21 കാരനായ യുവാവാണ് 11 മാസം പ്രായമുള്ള മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷമായിരുന്നു ഈ കൊടുംക്രൂരത. വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു.

രണ്ടു വീഡിയോകളാണ് ഇയാൾ അപ്‌ലോഡ് ചെയ്തിരുന്നത്. വുട്ടിസൻ വോങ്ടലെ എന്ന യുവാവാണ് ലതാലി എന്ന മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. ലതാലിയുടെ കഴുത്തിൽ വോങ്ടലെ കയർ കെട്ടുന്നതു മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. വുട്ടിസൻ മരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഇല്ലെങ്കിലും മരിച്ചു കിടക്കുന്ന ഇയാളെ രണ്ടാമത്തെ വീഡിയോയിൽ കാണാം.

ഭാര്യ ജിറാനുച്ച് ട്രിരാത്താനയുമായി പിണങ്ങി നാടുവിട്ടതാണ് യുവാവ്. തന്നെയും ആദ്യ ഭർത്താവിലുള്ള തന്റെ മകനെയും ഇയാൾ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ജിറാനുച്ച് പറഞ്ഞു. ഒരുവർഷം മത്രമാണ് ഇരുവരും ഒരുമിച്ചു കഴിഞ്ഞത്. ഏതായാലും പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ഫേസ്ബുക്ക് അധികൃതർ നീക്കം ചെയ്തു.

ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. യൂട്യൂബിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News