കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യയുടെ അപ്പീല്‍

ദില്ലി : കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷക്കെതിരെ പാകിസ്താന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ജാദവുമായി ബന്ധപ്പെടാന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച് പാകിസ്താനില്‍ പിടിയിലായ ജാദവിന് പാക് സൈനിക കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്.

ജാദവിനെ മോചിപ്പിക്കണമെന്നും നാല്‍പ്പത് ദിവസത്തിനകം അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്. ഇന്ത്യയുടെ ഈ ആവശ്യം പാക് സൈന്യം നേരത്തെ നിരാകരിച്ചിരുന്നു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവാല പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമദ് ചൗധരിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News