പീപ്പിള്‍ ടിവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; തിരുവല്ല സ്വദേശി പ്രചരിപ്പിച്ചത് പീപ്പിള്‍ നല്‍കാത്ത വാര്‍ത്തയുടെ ഗ്രാഫിക് കാര്‍ഡ്; നിയമനടപടിയുമായി പീപ്പിള്‍ ടിവി

തിരുവനന്തപുരം : ദില്ലി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീപ്പിളിനെതിരെ വ്യാജപ്രചരണം. പീപ്പിളില്‍ നല്‍കാത്ത വാര്‍ത്ത വ്യാജ ഗ്രാഫിക്‌സ് ചമച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കവിയൂര്‍ ഗ്രാമപഞ്ചായത്ത് എല്‍ഡി ക്ലാര്‍ക് ആയ കൃഷ്ണവര്‍മ്മ ആണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശിയാണ് കൃഷ്ണ വര്‍മ്മ.

ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പീപ്പിള്‍ ടിവിയുടെ തീരുമാനം. കൃഷ്ണ വര്‍മ്മ ഇട്ട ഫേസ്ബുക് പോസ്റ്റിന് താഴെ മറ്റൊരാള്‍ ഇത് വ്യാജമാണ് എന്ന മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് താന്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് കൃഷ്ണ വര്‍മ്മ വ്യക്തമാക്കുന്നുണ്ട്.

Fake-News-People

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റ്, ബിജെപിക്ക് വന്‍ തിരിച്ചടി. ഇതാണ് മറ്റുള്ളവര്‍ മാതൃകയാക്കേണ്ട യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം. സഹതാപം മാത്രമെന്ന ഉള്ളടക്കത്തോടെയാണ് ഫേസ്ബുക് പോസ്റ്റ്. ഇത് വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും മറ്റ് ചിലരും പ്രചരിപ്പിച്ചു. ഇവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.

Krishna-Varma-1

സംഘപരിവാറിനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് കൃഷ്ണവര്‍മ്മയുടെ പേസ്ബുക് പേജില്‍ കൂടുതലും ഉള്ളത്. കൃഷ്ണ വര്‍മ്മയ്ക്ക് എതിരെ നേരത്തെയും ഫേസ്ബുക് ദുരുപയാഗത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപകരമായ പരാമര്‍ശം പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് തിരുവല്ല സ്വദേശി പ്രമോദ് ഇളമണ്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയിന്മേലുള്ള നിയമ നടപടി കൃഷ്ണ വര്‍മ്മ നേരിടുന്നുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് മുഖ്യമന്ത്രിക്കെതിരെ കൃഷ്ണ വര്‍മയുടെ ഫേസ്ബുക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് പീപ്പിള്‍ ടിവിയുടെ പേരില്‍ വ്യാജ ഗ്രാഫിക് കാര്‍ഡ് പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News