ടിടിവി ദിനകരന്‍ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; തീസ് ഹസാരി കോടതി നടപടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച കേസില്‍

ദില്ലി : ടിടിവി ദിനകരനെ ദില്ലി തിസ് ഹസാരി കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടില ചിഹ്നം ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച കേസിലാണ് നടപടി. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവടങ്ങളിലെത്തി തെളിവെടുക്കാന്‍ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ദില്ലി പോലീസ് ആവശ്യപ്പെട്ടത്.

ഇടനിലാക്കരാന്‍ സുകേഷ് ചന്ദ്രശേഖര്‍ വഴി കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിനകരന്റെ സഹായി മല്ലികാര്‍ജുനനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖറിന്റെ പക്കല്‍ നിന്ന് 1കോടി 30ലക്ഷം രൂപയും ആഡംബര കാറുകളും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News