ബാബ രാംദേവ് കൊല്ലപ്പെട്ടുവെന്ന് വ്യാജ പ്രചരണം; സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പഴയ അപകട ചിത്രങ്ങള്‍ ഉപയോഗിച്ച്

മുംബൈ : യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. വ്യാജ ചിത്രങ്ങള്‍ സഹിതമാണ് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലുമായി വാര്‍ത്ത പ്രചരിക്കുന്നത്. ഏപ്രില്‍ 25ന് മുംബൈ – പൂനെ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബാബ രാംദേവ് മരിച്ചു എന്നാണ് പ്രചരണം.

അപകടത്തില്‍ രാംദേവിനെക്കൂടാതെ മറ്റ് നാലുപേര്‍ക്ക് പരുക്കേറ്റുവെന്നും പ്രചാരണമുണ്ട്. തകര്‍ന്നു കിടക്കുന്ന വാഹനത്തിന്റെ ചിത്രവും പരുക്കേറ്റ രാംദേവിനെ സ്ട്രച്ചറില്‍ ആംബുലന്‍സിലേക്ക് കയറ്റുന്ന ചിത്രവുമാണ് പ്രചരിക്കുന്നത്. വാഹനത്തില്‍ സദസ്യ സില്ലാ പരിഷത്ത് എന്നെഴുതിയ നമ്പര്‍പ്ലേറ്റും കാണാം.

Baba-Ramdev

ബീഹാറിലെ നമ്പറാണ് വാഹനത്തില്‍ കാണുന്നത്. എന്നാല്‍ ഇത്തരമൊരു അപകടം പൂനൈ – മുംബൈ ഹൈവേയില്‍ നടന്നിട്ടില്ലെന്ന് വിശദീകരിച്ച് അധികൃതര്‍ തന്നെ രംഗത്ത് എത്തി. ഇതോടെയാണ് ആശങ്കകള്‍ക്ക് വിരാരമായത്. വാര്‍ത്ത വ്യാജമാണെങ്കിലും അപകടത്തിന്റെ ചിത്രങ്ങള്‍ വ്യാജമല്ല.

ബാബ രാംദേവിന് 2011ല്‍ സംഭവിച്ച അപകടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബീഹാറില്‍ വെച്ചുണ്ടായ അപകടത്തില്‍ രാംദേവിന് പരുക്കേറ്റിരുന്നു. എന്നാല്‍ ബാബാ രാംദേവ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പ്രശസ്ത സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും മരിക്കുന്നത് ഇപ്പോള്‍ സാധാരണയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here