നിയമസഭാ വാർഷികത്തിൽ ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്താതെ യുഡിഎഫ് അയിത്തം; ഗാന്ധി, നെഹ്‌റു പ്രതിമകളിൽ മാത്രം പുഷ്പാർച്ചന; ഇഎംഎസ് പ്രതിമ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭാ വാർഷികത്തിൽ ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്താതെ യുഡിഎഫ് അയിത്തം കാണിച്ചു. ആദ്യ കേരള നിയമസഭയുടെ 60-ാം വാർഷികാഘോഷ വേളയിലാണ് യുഡിഎഫ്, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസിനോടു അയിത്തം കാണിച്ചത്. നിയമസഭാ വളപ്പിലെ ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്താതെ യുഡിഎഫ് ബഹിഷ്‌കരിച്ചു.

നാലു പ്രതിമകളാണ് നിയമസഭാ വളപ്പിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒന്നു ഇഎംഎസ് ആണ്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ബി.ആർ അംബേദ്കർ എന്നിവരുടേതാണ് മറ്റു പ്രതിമകൾ. എന്നാൽ, ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്താതെ മറ്റു മൂന്നു പ്രതിമകളിൽ മാത്രം പുഷ്പാർച്ചന നടത്തുകയായിരുന്നു. ഗാന്ധിജി, നെഹ്‌റു, ബി.ആർ അംബേദ്കർ എന്നിവരുടെ പ്രതിമകളിൽ മാത്രമാണ് പുഷ്പാർച്ചന നടത്തിയത്.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് നിയമസഭാകക്ഷി ഇന്നലെ തീരുമാനിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച നിയസഭാമന്ദിരത്തിനു മുമ്പിലെ നാലു പ്രതിമകളിൽ പുഷ്പാർച്ചന തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ഇഎംഎസിന്റെ പ്രതിമ ഒഴിവാക്കാനായിരുന്നു യുഡിഎഫ് തീരുമാനം.

ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ അഞ്ചിനാണ്. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട വിവിധ പരിപാടികൾ സമാപിക്കുകയാണ്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here