തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽ പെട്ടു; തിരുവഞ്ചൂർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയിൽ വച്ചാണ് കാർ അപകടത്തിൽ പെട്ടത്. മുൻവശം പൂർണമായും തകർന്ന കാറിൽ തിരുവഞ്ചൂരും ഡ്രൈവറും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഡ്രൈവർക്ക്‌നിസാര പരുക്കേറ്റു. തിരുവഞ്ചൂർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Thiruvanchoor-Car

നാലാഞ്ചിറയിൽ വച്ച് നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഒരു വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ഇന്നോവ ക്രിസ്റ്റ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രവർ നിസാറിനെ നിസാര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Thiruvanchoor-Car-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News