കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍; അറസ്റ്റ് സൈന്യത്തിനെതിരായ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച്

ദില്ലി: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റില്‍. കശ്മീര്‍ താഴ്‌വരയില്‍ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് അറസ്റ്റ്. ആസിയയുടെ സഹായികളായ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

ദുക്ത്രാന്‍ ഇ മില്ലത്ത് എന്ന ഇസ്ലാമിക് വിമത സംഘടനയുടെ നേതാവും ആള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗവും കൂടിയാണ് ആസിയ. ആസിയ തീവ്രവാദികളെ പ്രചോദിപ്പിക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വിഘടനവാദികള്‍ക്കിടയില്‍ ഉരുക്കുവനിത എന്ന പേരിലാണ് ആസിയ അറിയപ്പെടുന്നത്. പ്രകോപനപരമായ പ്രസംഗം, പാക് ദേശീയഗാനം ചൊല്ലല്‍, പാക് പതാക വീശല്‍, ഇന്ത്യന്‍ സൈനികര്‍ക്കെതിരായ പരാമര്‍ശം, സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍ തുടങ്ങിയ കേസുകളില്‍ ആസിയയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ നേതാവുമായ ഹാഫിസ് സയ്ദിന്റെ റാലിയെ ഫോണിലൂടെ അഭിസംബോധന ചെയ്ത സംഭവത്തിലും ആസിയ അറസ്റ്റിലായിരുന്നു.

ജയിലില്‍ കഴിയുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് ആഷിക് ഹുസൈന്‍ ഫക്തുവാണ് ആസിയയുടെ ഭര്‍ത്താവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News