ആഷിഖ് അബുവിന് പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതനും; ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവിനെ സൂക്ഷിക്കുക’

ആഷിഖ് അബുവിന് പിന്നാലെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവിനെതിരെ സംവിധായന്‍ സിദ്ധാര്‍ത്ഥ് ഭരതനും. നിര്‍മ്മാതാവ് ലുക്‌സം സദാനനന്ദന്‍ ചതിയനാണെന്ന് സിദ്ധാര്‍ത്ഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ ഒരാളെക്കുറിച്ച് ഇത്തരത്തില്‍ പറയാന്‍ ആഗ്രഹിച്ചതല്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

ലുക്‌സാം സദാനന്ദനെ സൂക്ഷിക്കണമെന്ന് രതീഷ് കൃഷ്ണന്‍ എന്നയാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആഷിഖ് അബു പറഞ്ഞത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറെയധികം സിനിമാപ്രേമികളായ നിഷ്‌കളങ്കരെ ചതിച്ചതായി പലദിക്കില്‍ നിന്നും വാര്‍ത്തകള്‍ കേട്ടതാണ്. ഇയാളെ സൂക്ഷിക്കുക എന്നാണ് ആഷിഖ് അബു പോസ്റ്റിലൂടെ പ്രതികരിച്ചത്. നിര്‍മ്മാതാവിനാല്‍ കബളിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് രതിഷ് കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

സിനിമ നിര്‍മ്മിക്കാന്‍ പോകുകയാണെന്നും അവസരം തരാമെന്നും വാഗ്ദാനം ചെയ്ത് തന്നില്‍ നിന്നും നാല് ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് രതീഷിന്റെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ വാക്കുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here