‘അതിഗംഭീരം, കണ്ടിരിക്കേണ്ട ചിത്രം’; ബാഹുബലി 2ന്റെ ആദ്യ റിവ്യു പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ ആദ്യ റിവ്യൂ പുറത്ത്. ബാഹുബലി ഗംഭീരമാണെന്നാണ് യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ ഉമൈര്‍ സന്തു തന്റെ ബ്ലോഗില്‍ കുറിച്ചത്. യുഎഇയില്‍ റിലീസായ ചിത്രത്തിന്റെ റിവ്യൂ വിശദമായി തന്നെ ഉമൈര്‍ സന്തു ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. ഇത്തരമൊരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയതിന് സംവിധായകന്‍ എസ്.എസ്. രാജമൗലിക്ക് അഭിനന്ദനവും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ചില്‍ അഞ്ചാണ് ചിത്രത്തിന് സന്തു നല്‍കിയിരിക്കുന്ന റേറ്റിംഗ്.

ഹോളിവുഡ് ചിത്രങ്ങളായ ലോര്‍ഡ് ഓഫ് റിംഗ്‌സ്, ഹാരിപോര്‍ട്ടര്‍ സീരീസിനോട് കിടപിടിക്കാന്‍ കഴിയുന്ന ചിത്രമാണ് ബാഹുബലി 2. ചിത്രത്തിലെ എല്ലാ താരങ്ങളും കഥാപാത്രങ്ങളോട് പൂര്‍ണമായി നീതി പുലര്‍ത്തിയിട്ടുണ്ട്. പ്രഭാസ്, റാണാ ദഗ്ഗുബാട്ടി, തമന്ന, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ബാഹുബലി2. ഇന്നും നാളെയും ഈ ചിത്രം അറിയപ്പെടുന്നത് ബ്ലോക്ക്ബസ്റ്റര്‍ എന്നാണെങ്കിലും, ഒരു ക്ലാസിക്ക് ചിത്രമായി ബാഹുബലി 2 അറിയപ്പെടുമെന്നും സന്തു അഭിപ്രായപ്പെടുന്നു. ആദ്യ ഭാഗത്തിലെ തിരക്കഥയേക്കാളും ഒരുപാട് മികച്ചതാണ് രണ്ടാം ഭാഗത്തിലെ തിരക്കഥ. തിരക്കഥക്കൊപ്പം ശബ്ദമിശ്രണവും, ഗ്രാഫിക്‌സുകളും ഒന്നിനൊന്ന് മെച്ചമാണെന്നും സന്തു പറയുന്നു.

ബാഹുബലിയുടെ ആദ്യ പ്രദര്‍ശനം യുഎഇയില്‍ നടന്നിരുന്നു. ഇത് കണ്ട ശേഷമാണ് സന്തു ഇക്കാര്യങ്ങള്‍ പറയുന്നത്.
വെള്ളിയാഴ്ച്ചയാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News