ജിഎസ്ടി: സംസ്ഥാനത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു; പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെ

തിരുവനന്തപുരം: ചരക്ക് സേവന നികുതി നിലവില്‍ വരുന്നതിന് മുന്നോടിയായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കേന്ദ്ര എക്‌സൈസ് സേവനനികുതി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് പ്രചാരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളടക്കമുള്ളവ നടക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിനായി സംസ്ഥാനത്ത് അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കേന്ദ്ര എക്‌സൈസ്, കസ്റ്റംസ്, സേവന നികുതി വിഭാഗം. ജൂലൈ ഒന്നിന് നിലവില്‍ വരുന്ന ചരക്ക് സേവന നികുതി അഥവാ ജി.എസ്.ടിക്കായി ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സെന്‍ട്രല്‍ എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ എസ്. സെന്തില്‍ നാഥന്‍ പറയുന്നു.

ജി.എസ്.ടി സംബന്ധിച്ച പ്രചാരണ, ബോധവല്‍ക്കരണ പരിപാടികളും പുരോഗമിക്കുകയാണ്, സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണസഹകരണത്തോടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ കേന്ദ്ര എക്‌സൈസ്, സേവന നികുതി വിഭാഗങ്ങള്‍ ഇല്ലാതായി അവ കേന്ദ്ര ജി.എസ്.ടി വിഭാഗമായി മാറും. അതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരീശീലനത്തിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടക്കമായി. സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് അശോക് നാരായണനാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികകാര്യങ്ങളിലടക്കം പരീശീലനം നല്‍കുന്നത്. അടുത്തമാസം വിശാലമായ മൂന്നാം ഘട്ട പരിശീലനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News