പങ്കാളിയോ, മക്കളോ നഗ്നത കാണാറുണ്ടോ? കണ്ടെത്താന്‍ ഈ ആപ്ലിക്കേഷന്‍

ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്ന പുതിയ ആപ്ലിക്കേഷന്‍ തയ്യാറായി. യുകെയിലെ യിപ്പോ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഇത്തരമൊരു ആപ്പുമായി രംഗത്തെത്തിയത്. വൈകാതെ തന്നെ ആപ്പ് പ്ലേ സ്റ്റോറിലെത്തുമെന്ന് കമ്പനി അറിയിച്ചു.

ആപ്ലിക്കേഷന്‍ ഇമെയില്‍ ലഭിക്കുന്നതിനായി ഗാലറി ഗാര്‍ഡിയന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. മൊബൈല്‍ ഫോണുകളില്‍ ഗാലറി ഗാര്‍ഡിയന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഫോണുകള്‍ പെയര്‍ ചെയ്താല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പേരന്റ്് ഒപ്ഷന്‍, ചൈല്‍ഡ് ഒപ്ഷന്‍ എന്നിവയും ആപ്പിന്റെ ഭാഗമായുണ്ടാകും.

കുട്ടികളുടേയും മാതാപിതാക്കളുടേയും ഫോണുകള്‍ തമ്മില്‍ ആപ്പ് വഴി യോജിപ്പിച്ചാല്‍ അശ്ലീല ചിത്രങ്ങളുടെ ഉപയോഗം തടയാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. കുട്ടികളുടെ ഫോണില്‍ എത്തുന്നതും കുട്ടി എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്യും. ഇതില്‍ നഗ്ന ചിത്രങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ അലേര്‍ട്ട് നല്‍കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ആളുകളുടെ തോലിയുടെ തോത് അനുസരിച്ചാണ് ആപ്പ് നഗ്‌നത കണ്ടെത്തുന്നതെന്ന് യിപ്പോ സ്ഥാപകനായ ഡാനിയേല്‍ സ്‌േേകാവിറോവ്‌സ്‌കി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here