ആസ്തമ രോഗികൾ അറിയാൻ; രോഗം നിയന്ത്രണവിധേയമാക്കാൻ ഇൻഹേലറുകൾ; ഇൻഹേലർ ഉപയോഗം എങ്ങനെ വേണം?

തിരുവനന്തപുരം: ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥയാണ് ആസ്തമ. ആസ്തമ നിയന്ത്രണവിധേയമാക്കാൻ എന്തു ചെയ്യണം എന്നാണ് രോഗബാധിതർ എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ, വളരെ ലളിതമായി ചെയ്യാവുന്ന കാര്യങ്ങൾ പോലും പലരും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ ആസ്തമ നിയന്ത്രണവിധേയമാക്കാൻ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനായി പ്രചാരണപരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് ബ്രീത്ത് ഫ്രീ മൂവ്‌മെന്റ്.

ഒരിക്കലും പൂർണമായും പരിഹരിക്കാൻ പറ്റാത്ത രോഗമാണ് ആസ്തമ എന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം പ്രൊഫസറും സീനിയർ കസൾട്ടന്റുമായ ഡോ.കേശവൻ നായർ പറയുന്നു. എന്നാൽ, ദൈനംദിന ജീവിതത്തെ ബാധിക്കാതെ തന്നെ രോഗം എന്നും നിയന്ത്രണവിധേയമാക്കാം എന്നു അദ്ദേഹം ഉറപ്പു നൽകുന്നു. ഇതിനു ഇൻഹേലറുകൾ ഉപയോഗിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ഇടയ്ക്കു വച്ച് ഇൻഹേലർ ഉപയോഗം നിർത്തരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ബ്രീത്ത് ഫ്രീ എന്നതാണ് ഈ വർഷത്തെ പ്രചാരണപരിപാടികളുടെ മുദ്രാവാക്യം. ഇൻഹേലർ ഉപയോഗിക്കുന്നവർ അൽപമൊരാശ്വാസം ലഭിച്ചാൽ ഉപയോഗം നിർത്തുന്നതാണ് ശീലം. ഇത് അപകടകരമാണെന്നു തിരിച്ചറിയണം. ഇൻഹേലർ ഉപയോഗം നിർത്തുന്നതോടെ നിസാരജോലികൾ പോലും ഇവർക്ക് ശ്വാസംമുട്ടുണ്ടാക്കാൻ കാരണമായേക്കുമെന്നു അദ്ദേഹം പറഞ്ഞു. കൃത്യമായ വൈദ്യ നിർദേശങ്ങൾ പാലിച്ചു മാത്രമേ ഇൻഹേലറുകളുടെ ഉപയോഗം തുടങ്ങാനും അവസാനിപ്പിക്കാനും പാടുള്ളുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലംഗ് നമ്പർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പൾമണറി ടെസ്റ്റ് നടത്തുന്നത് ഉചിതമാണ്. മെയ് രണ്ടിനു ലോക ആസ്തമ ദിനമായി ആചരിക്കുകയാണ്. അന്നു പൾമണറി ടെസ്റ്റ് നടത്താൻ എല്ലാവരും ഉറപ്പാക്കണം. മെയ് രണ്ടിനാണ് ബ്രീത്ത് ഫ്രീ മൂവ്‌മെന്റ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News