ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷമുണ്ടാകുമെന്നു ഡൊണാൾഡ് ട്രംപ്; ലോകത്തിന്റെ യുദ്ധഭീതി മാറുന്നില്ല

ന്യൂയോർക്ക്: ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷ സാധ്യത നിലനിൽക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ നൂറാം ദിവസത്തിൽ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയ ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തി വെച്ചില്ലെങ്കിൽ വലിയ സംഘർഷത്തിനു സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനാണ് തന്റെ തീരുമാനമെന്നും സൈനിക നടപടി ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഒത്തുതീർപ്പിനുള്ള സാധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല പ്രസിഡന്റുമാർ കൈകാര്യം ചെയ്ത് വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നയപരമായി വിഷയം പരിഹരിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. എന്നാൽ അതു പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഉത്തര കൊറിയയ്‌ക്കെതിരായ നടപടികൾക്ക് പിന്തുണ നൽകുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.

ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ ചെറിയ പ്രായത്തിൽ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിതെന്നും കിം ജോംഗ് ഉൻ പക്വത കാണിച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News