മധുർ ഭണ്ഡാർക്കർക്കെതിരായ ബലാൽസംഗ ആരോപണത്തിൽ പ്രീതി ജെയ്‌നിനു തിരിച്ചടി; പ്രീതിയെ മൂന്നു വർഷം തടവിനു ശിക്ഷിച്ച് കോടതി ഉത്തരവ്

മുംബൈ: സംവിധായകൻ മധുർ ഭണ്ഡാർക്കർക്കെതിരെ ബലാൽസംഗ പരാതി ഉന്നയിച്ച വിവാദ നായിക പ്രീതി ജെയ്‌നിനു കോടതിയിൽ തിരിച്ചടി. കോടതി പ്രീതിക്കു തടവുശിക്ഷ വിധിക്കുകയും ചെയ്തു. മൂന്നു വർഷം തടവ് ശിക്ഷയാണ് മുംബൈ കോടതി പ്രീതിക്കു വിധിച്ചിട്ടുള്ളത്. മധുർ ഭണ്ഡാർക്കറെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഭോജ്പുരി, ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമാണ് മധുർ ഭണ്ഡാർക്കർ.

2004 ലാണ് പ്രീതി ജെയ്ൻ മധൂർ ഭണ്ഡാർക്കർക്കെതിരെ ആരോപണമുന്നയിക്കുന്നത്. മധൂർ തന്നെ ബലാൽസംഗം ചെയ്തുവെന്നാരോപിച്ച് മുംബൈ വെർസോവ സ്റ്റേഷനിൽ പ്രീതി ജെയ്ൻ പരാതി നൽകി. സിനിമയിൽ നായികയാക്കാം എന്നു പറഞ്ഞ് 1999 നും 2004 നും ഇടയിൽ മധൂർ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നായിരുന്നു പ്രീതിയുടെ പരാതി. താൻ വിസമ്മതിച്ചപ്പോൾ സംവിധായകൻ തന്നെ ബലാൽസംഗം ചെയ്തതായും പ്രീതി പരാതിയിൽ ആരോപിച്ചിരുന്നു.

എന്നാൽ പ്രീതി ജെയ്‌നിന്റെ ആരോപണം കോടതി തള്ളുകയായിരുന്നു. ഇതിനു ശേഷമാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ തുടക്കം. മധുർ ഭണ്ഡാർക്കറെ വധിക്കാൻ പ്രീതി ജെയ്ൻ ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കി. 2005-ൽ ആയിരുന്നു സംഭവം. പക്ഷേ ഈ സംഭവത്തിൽ അറസ്റ്റിലായത് പ്രീതി ആയിരുന്നു എന്നു മാത്രം. ഈ കേസിലാണ് മുംബൈ കോടതി ഇപ്പോൾ പ്രീതി ജെയ്‌നിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നു വർഷമാണ് ശിക്ഷ. കേസിൽ പ്രീതി ജെയ്ൻ മാത്രമല്ല, രണ്ടു സഹായികൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റു രണ്ടു പേരെ കോടതി വെറുതേവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News