ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യത്യസ്ത സംഘടനയെന്ന് രാജു സെബാസ്റ്റ്യൻ; പരിഷത്തിന്റെ സമ്മേളനങ്ങളിൽ നിന്നും പലതും പഠിക്കാനുണ്ട്

ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളം ശ്രദ്ധിക്കേണ്ട വ്യത്യസ്തത സംഘടനയെന്നു സാംസ്‌കാരിക പ്രവർത്തകനായ രാജു സെബാസ്റ്റ്യൻ. പരിഷത്ത് സമ്മേളനത്തിന്റെ വ്യത്യസ്തതകൾ ശ്രദ്ധേയംമാണ്. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതയെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത് പുതിയ സവിശേഷതയാണെന്നും രാജു സെബാസ്റ്റ്യൻ ചുണ്ടിക്കാട്ടുന്നു.

പരിഷത്തിന്റെ സമ്മേളനങ്ങളിൽ നിന്നും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് പലതും പഠിക്കാനുണ്ട്.

(1) സമ്മേളനം എവിടെയാണോ നടക്കുന്നത് അവിടെ തന്നെയാണ് പ്രതിനിധികൾ ക്യാമ്പ് ചെയ്യുന്നത്. ഹോട്ടലുകളും ലോഡ്ജ് മുറികളും ബുക്ക് ചെയ്യേണ്ടി വരുന്നില്ല. സമ്മേളനങ്ങൾ ഏതെങ്കിലും സ്‌കൂളിലോ കോളജിലോ ആയിരിക്കും. അവിടുത്തെ ക്ലാസ് മുറികളിലെ ബെഞ്ചുകളിലോ തറയിൽ പാ വിരിച്ചിട്ടോ ആയിരിക്കും പ്രതിനിധികൾ കിടന്ന് ഉറങ്ങുന്നത്. ഈ ലാളിത്യം കഴിഞ്ഞ 54 വർഷമായി ഒരു നിഷ്ഠ പോലെ കൊണ്ടുപോകാൻ കഴിയുന്നത് അഭിനന്ദനാർഹം.

(2) സമ്മേളനങ്ങൾ വളരെ ചെലവ് ചുരുക്കിയാണ് നടത്തുന്നത്. കണ്ണൂരിൽ നടക്കുന്ന സമ്മേളനത്തിലെ ചെലവ് സംഘടിപ്പിച്ചത് കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ മാത്രം നടത്തിയ 50 ലക്ഷം രൂപയുടെ പുസ്തകം വിറ്റുകിട്ടിയ കമ്മീഷൻ ഉപയോഗിച്ച് മാത്രമാണ്. ഇനിയും പ്രത്യേകതകൾ ഉണ്ടങ്കിലും അത് പല സംഘടനകളും ചെയ്യുന്നതായത് കൊണ്ട് എടുത്തു പറയുന്നില്ല. ഈ സമ്മേളനത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.

തൃശൂരിലെ ടി.കെ.മീരാഭായിയാണ് പ്രസിഡന്റ്. 17 വർഷങ്ങൾക്ക് മുമ്പ് പ്രസിഡന്റായി
രാധാമണി ഉണ്ടായിരുന്നു. പരിഷത്തിൽ പോലും വീണ്ടും 17 വർഷം കഴിഞ്ഞു ഒരു വനിത നേതൃത്വത്തിൽ എത്താൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here