തിരുവനന്തപുരം: പ്രതിശ്രുത വധുവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനാവൂര്‍ മാധവ മന്ദിരത്തില്‍ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഹരികൃഷ്ണന്‍ ഗീത ദമ്പതികളുടെ മകള്‍ സുമിയാണ് (28) മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിലെ മുറിയ്ക്കുള്ളിലാണ് മൃതദേഹം കണ്ടത്.
ഉച്ചഭക്ഷണം കഴിഞ്ഞ് മുറിയ്ക്കുള്ളില്‍ കയറിയ സുമിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
എം.എസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ സുമി നെടുമങ്ങാട് കോഓപ്പറേറ്റീവ് നഴ്‌സിംഗ് കോളേജിലെ ട്യൂട്ടറാണ്. മെയ് 29ന് മലയം സ്വദേശിയായ യുവാവുമായാണ് സുമിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here