മരുന്ന് വാങ്ങിയതില്‍ അഴിമതി നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയ മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. അരോഗ്യ വകുപ്പ് ഡയറക്ടര്‍മാരായിരുന്ന ഡോ. വികെ രാജനും ഡോ. കെ ശൈലജക്കുമാണ് ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷത്തെ കഠിന തടവും 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

2001 2004 കാലഘട്ടത്തില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ അഴിമതിയാണ് കണ്ടെത്തിയത്. വിജിലന്‍സ് ഡിവൈഎസ്പി ആര്‍ സുകേശനാണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഒന്നര കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here