‘ദൈവ’ത്തിന്റെ പേരിലും സ്മാര്‍ട്ട്‌ഫോണ്‍; ലോഞ്ചിംഗ് ഇന്ന്‌

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ലോഞ്ച് ചെയ്യും. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.ഫോണ്‍ എന്നാണ് ഫോണിന്റെ പേര്.

സച്ചിനും സഹ ഉടമയായ സ്മാര്‍ട്ടോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. സച്ചിന്‍ തന്നെയാണ് ഫോണ്‍ അവതരിപ്പിക്കുക.

അതേസമയം, ഫോണ്‍ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണാകും എസ്ആര്‍ടി എന്നാണ് ടെക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്മാര്‍ട്ടോണ്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ഫോണാണ് ഇത്. കഴിഞ്ഞ മേയ് മാസത്തില്‍ പുറത്തിറക്കിയ സ്മാര്‍ട്ടോണ്‍ ടി.ഫോണ്‍ ആണ് കമ്പനിയുടെ ആദ്യ ഫോണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News