വിമാനം കെട്ടിവലിച്ച റെക്കോഡുമായി പോര്‍ഷെ കെയന്‍; ഏറ്റവും ഭാരമേറിയ വിമാനം വലിച്ചുനീക്കിയത് 42 മീറ്ററോളം | Video

ആഡംബര വാഹനമായ പോര്‍ഷെയുടെ മുന്‍നിര മോഡലായ കയെന്‍ എസ് ടര്‍ബോയുടെ കരുത്തിനെ ഇനിയാരും സംശയിക്കില്ല. ഏറ്റവും കരുത്തനെന്ന ജര്‍മന്‍ കമ്പിനിയുടെ അവകാശവാദത്തെ ശരിവെയ്ക്കുന്ന പ്രകടനവുമായി എസ്‌യുവി വിഭാഗത്തില്‍പ്പെട്ട കയെന്‍ എസ് ടര്‍ബോ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു,

ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനം 42 മീറ്ററോളം കെട്ടിവലിച്ചാണ് കയെന്‍ റെക്കോഡ് സ്വന്തമാക്കിയത്. 2,85,000 കിലോഗ്രാം (285 മെട്രിക് ടണ്‍) ഭാരമുള്ള എയര്‍ ഫ്രാന്‍സ് എയര്‍ബസ് A380 വിമാനമാണ് കയെന്‍ വിജയകരമായി കെട്ടിവലിച്ചത്. നാലുവര്‍ഷം മുമ്പ് 170 മെട്രിക് ടണ്‍ ഭാരമുള്ള വിമാനം കെട്ടിവലിച്ച് നിസാന്‍ പാട്രോള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് പോര്‍ഷെ പഴങ്കഥയാക്കിയത്. ഈ വര്‍ഷമാദ്യം ടാറ്റയുടെ എംപിവി ഹെക്‌സ 41,413 കിലോഗ്രാം ഭാരമുള്ള ബോയിങ് 7,37,800 വിമാനം കെട്ടിവലിച്ചിരുന്നു.

PORSCHE-CAYENNE

PORSCHE-CAYENNE-3

പാരീസിലെ ചാള്‍സ് ഡി ഗോല്‍ എയര്‍പോര്‍ട്ടിലായിരുന്നു പോര്‍ഷെ കയെന്‍ ഡീസല്‍ പതിപ്പിന്റെ സാഹസിക പ്രകടനം. 4.1 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് V8 എഞ്ചിനാണ് കയെന്‍ എസിനുള്ളത്. 385 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും ഈ എഞ്ചിനുണ്ട്. പോര്‍ഷെ ജിബി ടെക്‌നീഷ്യനായ റിച്ചാര്‍ഡ് പയിനാണ് വാഹനമോടിച്ചത്.


വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News