സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികവിന്റെ അംഗീകാരവുമായി കൈരളി ടിവി; ഇനോടെക് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം; അവസാനതീയതി മെയ് 12

തിരുവനന്തപുരം: കേരളത്തിലെ മുന്‍നിര മാധ്യമ സ്ഥാപനമായ കൈരളി ടിവി സംരംഭക മേഖലയില്‍ നവ ഉണര്‍വ് പ്രദാനം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികവിന്റെ അംഗീകാരം നല്‍കുന്നു. വ്യവസായരംഗത്ത് സ്വന്തം മേല്‍വിലാസം ഉറപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഐടി, നോണ്‍ ഐടി, സാമൂഹികോന്മുഖ സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നീ ശ്രേണികളിലാണ് പുരസ്‌കാരം.

അപേക്ഷിക്കാനുള്ള യോഗ്യതകള്‍:

  •  2017 ജനുവരി ഒന്നിനു മുമ്പ് 45 വയസു തികയാത്ത മലയാളികളായ സംരംഭകരാകണം
  • സംരംഭം കേരളത്തില്‍ ആകണമെന്നില്ല
  •  2012 ജനുവരി ഒന്നിനു ശേഷം ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പുകള്‍ ആയിരിക്കണം
  •  അപേക്ഷകര്‍ ഒന്നാം തലമുറ സംരംഭകരായിരിക്കണം (മാതാപിതാക്കളോ സഹോദരങ്ങളോ വ്യവസായ വാണിജ്യ സംരംഭകരായിരിക്കരുത്)
  •  അവാര്‍ഡിന് പരിഗണിക്കേണ്ട വ്യക്തിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം
  • സംരംഭത്തിന്റെ വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍, സംരംഭം തുടങ്ങിയ വര്‍ഷം, തൊഴില്‍ നേടിയവരുടെ എണ്ണം, ക്ലൈന്റുകളുടെ പട്ടിക എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം
  • innotechawards@kairalitv.in എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍, സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. അപേക്ഷകള്‍ ഈ മാസം 12നു മുമ്പ് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447577033.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News