താരകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി; ദുല്‍ഖറിനും ഭാര്യ അമാലിനും പിറന്നത് പെണ്‍കുഞ്ഞ്; വലിയ സ്വപ്നം പൂവണിഞ്ഞെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ചെന്നൈ : യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായി. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുഞ്ഞ് പിറന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. കുഞ്ഞ് പിറന്ന വിവരം ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ അറിയിച്ചത്.

കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ രാജകുമാരിയെത്തിയത്. താരകുടംബത്തെ മാത്രമല്ല, ദുല്‍ഖറിന്റെയും വാപ്പച്ചി മമ്മുക്കയുടെയും ആരാധകരെ ഒരുപോലെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു പ്രസവം.

തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ദുല്‍ഖര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തിന്റെ ഒരംശം കൊണ്ട് ഞങ്ങള്‍ അനുഗ്രഹീതരായി. നീണ്ട കാത്തിരിപ്പിനൊടുവില്‍ എന്റെ ഏറ്റവും വലിയ സ്വപ്‌നം പൂവണിഞ്ഞു. എനിക്കൊരു രാജകുമാരിയെ കിട്ടി. അമുവിന് അവളുടെ തനിപ്പകര്‍പ്പിനെയും എന്ന് ദുല്‍ഖര്‍ കുറിച്ചു.

ദുല്‍ഖര്‍ നായകനായ ചിത്രം സിഐഎ ഇന്നാണ് തീയറ്ററുകളില്‍ എത്തിയത്. അതുകൊണ്ടുതന്നെ ദുല്‍ഖറിന് ഇരട്ടിമധുരമാണ് ഇന്നത്തെ ദിവസം നല്‍കിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം സിഐഎ ഇന്നാണ് റിലീസ് ചെയ്തത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel