ത്രീ ഇഡിയറ്റ്‌സിന് മെക്‌സിക്കന്‍ പതിപ്പ്; ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ; ട്രെയിലര്‍ വന്‍ഹിറ്റ്

ഇന്ത്യന്‍ സിനിമയ്ക്ക് എന്നും സ്‌പെഷ്യലാണ് ആമിര്‍ ഖാന്റെ സിനിമകള്‍. കച്ചവട മൂല്യത്തിലും കലാമൂല്യത്തിലും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ആമിര്‍ നല്‍കുന്നത്. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമയുടെ ചരിത്ര പുസ്തകത്തില്‍ ആമിര്‍ സ്വന്തം പേര് ഒരിക്കല്‍ കൂടി എഴുതി ചേര്‍ക്കുകയാണ്. ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡാണ് ആമിര്‍ ഖാന്‍ നായകനായി എത്തിയ ത്രീ ഇഡിയറ്റ്‌സ് പേരിലാക്കിയത്.

മെക്‌സിക്കന്‍ ഭാഷയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ലോസ് ബൊലാഡോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ത്രീ ഇഡിയറ്റ്‌സ് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. മെക്‌സിക്കന്‍ താരങ്ങള്‍ മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അല്‍ഫോണ്‍സോ ദോസല്‍, ക്രിസ്റ്റിയന്‍ വാസ്‌ക്വെസ്, ജര്‍മന്‍ വാല്‍ഡെസ് എന്നിവരാണ് ആമിറും മാധവനും ശര്‍മനും ചെയ്ത വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. മാര്‍ത്ത ഹിഗരേഡയാണ് നായികയാകുന്നത്.

ഹാസ്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് മെക്‌സിക്കന്‍ ത്രീ ഇഡിയറ്റ്‌സ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹാസ്യത്തില്‍ മാത്രമല്ല, മേക്കിംഗിലും അവതരണത്തിലും ഒരു പുതുമ അവകാശപ്പെടാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. മെക്‌സിക്കന്‍ പ്രേക്ഷകരുടെ ആസ്വാദന താല്പര്യങ്ങളും പരിഗണിച്ച് ചെറിയ വ്യത്യാസങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ട്. ജൂണിലാണ് ചിത്രം മെക്‌സിക്കോയില്‍ റിലീസ് ചെയ്യുന്നത്.

യൂടൂബില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്‌സ്. ഇന്ത്യയ്ക്ക് പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രം 400 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News