ഓള്‍ ന്യൂ എക്‌സന്റുമായി ഹ്യുണ്ടായ്; എത്തുന്നത് ഹൈടെക് സൗകര്യങ്ങളോടെ; വില 5.38 ലക്ഷം മുതല്‍

കൊച്ചി : ഹ്യൂണ്ടായി മോട്ടേഴ്‌സ് ഓള്‍ ന്യൂ എക്‌സന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് ഹൈടെക് സൗകര്യങ്ങളോടെയാണ് ഓള്‍ ന്യൂ എക്‌സന്റ് നിരത്തിലിറങ്ങുന്നത്. രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളും വലിയ പാസഞ്ചര്‍ കാര്‍ കയറ്റുമതിക്കാരുമാണ് ഹ്യുണ്ടായ്.

സ്‌പോര്‍ട്ടി ആന്‍ഡ് ഇവോള്‍വ്ഡ് സ്‌റ്റൈലിങ്, മികച്ച പ്രകടനം, ഉയര്‍ന്ന സുരക്ഷയും സൗകര്യങ്ങളും, ഉല്‍പ്പന്നത്തിന്റെ മൂല്യം എന്നീ ഘടകങ്ങളാണ് പുതിയ എക്‌സന്റിനെ വ്യത്യസ്തമാക്കുന്നത്. മികച്ച പ്രകടനവും ഡൈനാമിക് മികവും കാഴ്ചവയ്ക്കുന്ന ഓള്‍ ന്യൂ എക്‌സന്റ് ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കുന്നതോടൊപ്പം സുഖവും പ്രദാനം ചെയ്യുന്നു.

പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍നിന്ന് 83 പിഎസ് പവറും, 4,000 ആര്‍പിഎമ്മില്‍നിന്ന് 11.6 കെജിഎം ടോര്‍ക്കും മികച്ച ഇന്ധനക്ഷമതയും ഉറപ്പുനല്‍കുന്നു. പുതിയ 1.2 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിന്‍ വലുതും കൂടുതല്‍ ഊര്‍ജസ്വലവുമാണ്. 4,000 ആര്‍പിഎമ്മില്‍ 75 പിഎസ് പവറും 1,750 2250 ആര്‍പിഎമ്മില്‍ 19.4 കെജിഎം ടോര്‍ക്കും വാഹനത്തിന് മെച്ചപ്പെട്ട മൈലേജ് നല്‍കുന്നു.

ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിച്ച വീല്‍ എയര്‍ കര്‍ടണുകള്‍ എയര്‍ ടര്‍ബുലന്‍സ് കുറയ്ക്കുന്നതിനും വീല്‍ ഏരിയയില്‍ ഉണ്ടാകുന്ന ഡ്രാഗിങ്, എന്‍വിഎച്ച്, ഉയര്‍ന്ന ഇന്ധനക്ഷമത, കൂടുതല്‍ വേഗമുള്ള സാഹചര്യങ്ങള്‍ കാറിന്റെ സ്ഥിരത എന്നിവ നിലനിര്‍ത്തുന്നു.
അഞ്ച് വ്യത്യസ്ത പതിപ്പുകളില്‍ പുറത്തിറങ്ങുന്ന ഓള്‍ ന്യൂ എക്‌സന്റ് പെട്രോളിന് 5,38,381 രൂപമുതലും ഡീസലിന് 6,28,281 രൂപമുതലുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News