വളര്‍ത്തുമകളുടെ ഫോട്ടോയുമായി സ്മൃതി ഇറാനി; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റാഗ്രാം രംഗപ്രവേശനം. കുടുംബത്തിലെ ഒരാളുടെ അഭാവം വല്ലാതെ അറിയുന്നു എന്ന കുറിപ്പോടെയായിരുന്നു സ്മൃതി ഇറാനിയുടെ പോസ്റ്റ്.

പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെ, അതിലെ വലിയൊരു രഹസ്യവുമായി കിംഗ് ഖാന്‍ ഷാരൂഖ് രംഗത്തെത്തി. പെണ്‍കുട്ടിക്ക് ഷനെല്ലെ എന്നു പേരിട്ടത് താനാണെന്ന രഹസ്യമാണ് ഷാരൂഖ് ആരാധകരുമായി പങ്കുവച്ചത്. ‘എന്റെ കളിക്കൂട്ടുകാരന്‍ സുബിന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്ന് സുന്ദരിയായി. എല്ലാവരും അറിയാന്‍ ഞാന്‍ പറയട്ടെ, അവള്‍ക്ക് ഷനെല്ലെ എന്ന് പേരിട്ടത് ഞാനാണ്’.-ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഷാരൂഖ് കുറിച്ചു.

#familyphoto some one is being missed sorely ????‍??@shanelleirani

A post shared by Smriti Irani (@smritiiraniofficial) on

സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലെ മകളാണ് ഷനെല്ലെ. മുന്‍ സൗന്ദര്യറാണി മോണ ഇറാനിയാണ് ഷനെല്ലെയുടെ മാതാവ്. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിയാണ് ഷനെല്ലെ.

2001ലാണ് സ്മൃതി ബിസിനസുകാരനായ സുബിന്‍ ഇറാനിയെ വിവാഹം ചെയ്തത്. സോര്‍, സോയിഷ് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here