തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ദാതാക്കളായ തടവുകാര്‍ക്ക് പരോള്‍ നല്‍കും; തീരുമാനം ഉന്നത തല യോഗത്തിന്റേത്

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ നല്‍കുന്ന കാര്യം ജയില്‍ വകുപ്പ് പരിശോധിച്ച് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവദാനം ചെയ്യാനാണ് അനുമതി നല്‍കുക. ഇതിനായി ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതകള്‍ വരുത്തും. അവയവം ദാനം ചെയ്യുന്ന തടവുകാരന് ആവശ്യമായ വിദഗ്ദ്ധ ചികിത്സയും മരുന്നും ഭക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കണ്ട് പ്രത്യേകമായി നല്‍കാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ജയിലിലെ ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോ, നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡിഎംഇ ഡോ. റംല ബീവി, ഡെപ്യൂട്ടി ഡിഎംഇ ഡോ. ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News