അമലാ പോള്‍ യാത്രകളുടെ തിരക്കിലാണ്; ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ കാണാം

സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം നടി അമലാ പോള്‍ സ്ഥിരമായി യാത്രകളിലാണ്. തന്റെ യാത്രാ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ, തന്റെ ഹിമാലയന്‍ യാത്രയുടെ നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നു.

Lost mornings in the great losts of Himalayas!! #happymorning #wilderness #trekdiaries #himalayanationalpark #gypsysoul #dreamcatcher

A post shared by Amala Paul ?⭐️☀️ (@dreamcatcher_ams) on

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എഎല്‍ വിജയ് ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.

തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് അമലയും എ.എല്‍ വിജയ്‌യും വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. അമലയുടെ അഭിനയമോഹത്തോട് വിജയ്‌യുടെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ സിനിമയില്‍ തന്നെ തുടരാനാണ് അമല തീരുമാനിച്ചത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News