ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് നിന്നുള്ള രാജി പിന്‍വലിച്ചു; 2018 വരെ അധ്യക്ഷസ്ഥാനത്ത് തുടരും

മുംബൈ: ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും. രാജി പിന്‍വലിച്ചതായി ശശാങ്ക് മനോഹര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും വിരാമമായി. ഐ സി സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി അദ്ദേഹം വ്യക്തമാക്കി

ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നായിരുന്നു നേരത്തെ ശശാങ്ക് രാജി പ്രഖ്യാപിച്ചത്. ശശാങ്ക് മനോഹര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളില്‍ ബിസിസിഐ കടുത്ത എതിര്‍പ്പായിരുന്നു രേഖപ്പെടുത്തിയത്

എന്നാല്‍ കഴിഞ്ഞ ആഴ്ച കൂടിയ യോഗത്തില്‍ ശശാങ്കിന്റെ പരിഷ്‌കാരങ്ങള്‍ക്ക് ഐ സി സി അംഗീകാരം നല്‍കിയിരുന്നു. ഇതോടെയാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് ശശാങ്ക് എത്തിയത്. 2018 ജൂണ്‍ വരെയാണ് ശശാങ്ക് മനോഹറിന്റെ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News