കള്ളപ്രചരണം അവസാനിപ്പിക്കണം; കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് നേടാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന വിലയിരുത്തല്‍ സിപിഐക്കില്ലെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: സര്‍വ്വകക്ഷിയോഗം വിളിച്ച് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നു എന്ന് സിപിഐ വിലയിരുത്തിയിട്ടില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. പാര്‍ട്ടി എക്‌സിക്യൂട്ടീവ് അങ്ങനെ വിലയിരുത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. താനും സിപിഐ എക്‌സിക്യൂട്ടീവില്‍ അംഗമാണെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത് കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് നേടാനാണെന്ന് സിപിഐ വിമര്‍ശിച്ചെന്ന് കഴിഞ്ഞദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News