മൊബൈല്‍ ഫോണിനൊപ്പം ഒരു വര്‍ഷം 4ജി ഡാറ്റയും; വിപണി പിടിക്കാന്‍ എയര്‍ടെലിനൊപ്പം സഹകരിച്ച് മൈക്രോമാക്‌സ്

ദില്ലി : മൊബൈല്‍ ഫോണിനൊപ്പം ഒരു വര്‍ഷത്തെ 4ജി ഡാറ്റ സേവനം കൂടി നല്‍കി മൈക്രോമാക്‌സ്. എയര്‍ടെല്ലുമായി സഹകരിച്ചാണ് സൗജന്യ ഡാറ്റ മൈക്രോമാക്‌സ് നല്‍കുന്നത്. മൈക്രോമാക്‌സിന്റെ കാന്‍വാസ് 2 ഫോണിനൊപ്പമാണ് കമ്പനി ഓഫര്‍ അവതരിപ്പിച്ചത്. ബുധനാഴ്ച മുതലാണ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചത്.

11,999 രൂപയാണ് മൈക്രോമാക്‌സ് കാന്‍വാസ് 2ന്റെ വിപണി വില. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. ഗോറില്ല ഗ്ലാസിന്റെ സംരക്ഷണവുമുണ്ട്. 1.3 ജിഗാഹെഡ്‌സിന്റെ ക്വാഡ്‌കോര്‍ പ്രൊസസറാണ് കാന്‍വാസിന് കരുത്ത് പകരുന്നത്. 3 ജിബി റാം, 16 ജിബി റോം എന്നിവയാണ് സ്‌റ്റോറേജ് സവിശേഷതകള്‍.

64 ജിബി വരെ ദീര്‍ഘിപ്പിക്കാവുന്ന മെമ്മറി സൗകര്യമുണ്ട്. 13 മെഗാപിക്‌സലിന്റെയും പിന്‍കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. വൈഫൈ, ബ്ലുടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകള്‍ പുതിയ ഫോണില്‍ ലഭ്യമാണ്. 3050 എംഎഎച്ചിന്റേതാണ് ബാറ്ററി പവര്‍.

ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍ക്കൊപ്പം കണക്ടിവിറ്റി സൗകര്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ പ്രാധാന്യം നല്‍കുന്നു. ഈ സാഹചര്യത്തില്‍ എയര്‍ടെല്ലുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ ഈ വിലയില്‍ ഗൊറില്ല ഗ്ലാസ് ഫൈവിന്റെ സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണാണ് കാന്‍വാസ് 2 എന്നും മൈക്രോ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News