99 രാജ്യങ്ങളില്‍ 45,000 സൈബര്‍ ആക്രമണങ്ങള്‍; ലോകം ഞെട്ടലില്‍; ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 99 രാജ്യങ്ങളിലെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.

ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സൈബര്‍ ആക്രമണം നടന്ന രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചു. അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെയും ആക്രമണം ബാധിച്ചു. ആക്രമണം ഇനിയും തുടരുമെന്നാണ് മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News