വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

പത്തനംതിട്ട: ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപ്പാടങ്ങളിലൊന്നാണ് കരിങ്ങാലി പാടം. വിസ്തൃതമായ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും. പന്തളം നഗരസഭയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ചെറുമുടി തുരിത്തില്‍ വിനോദ സഞ്ചാര സാധ്യതകള്‍ ഏറെയാണ്.

ഒരു കാലത്ത് കര്‍ഷകര്‍ കൃഷി ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്നതാണ് ഈ തടാകങ്ങളും ചെറു തുരുത്തുകളും. 7 ഏക്കറോളം വിസ്തൃതിയുള്ള തടാകങ്ങള്‍ ഉള്‍പ്പെടുത്തി വിനോദ സഞ്ചാരത്തിന് പുതിയ പദ്ധതി തയ്യാറാക്കാനാണ് പന്തളം നഗരസഭ ഉദ്ദേശിക്കുന്നത്.

തടാകങ്ങള്‍ കേന്ദീകരിച്ച് ബോട്ടിംഗും തുരുത്തുകളില്‍ പാര്‍ക്കുകളും ഗാര്‍ഡനുകളും തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടങ്ങളില്‍ നഗരസഭ ലക്ഷ്യം വെക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പന്തളം നഗരസഭയിലെ ഏറ്റവും ആകര്‍ഷണീയ കേന്ദ്രമായി ചെറുമുടി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel