സൗമ്യ കേസില്‍ കേസില്‍ കേസ് ഡയറി തയ്യാറാക്കിയ പൊലീസുകാരന് വീഴ്ച സംഭവിച്ചതായി മന്ത്രി എകെ ബാലന്‍; കേസിന്‍രെ കാര്യത്തില്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും നിയമമന്ത്രി

പാലക്കാട് : സൗമ്യ വധക്കേസില്‍ കേസ് ഡയറി തയ്യാറാക്കിയ പോലീസുകാരന് വീഴ്ച സംഭവിച്ചതായി മന്ത്രി എകെ ബാലന്‍. ട്രെയിനില്‍ നിന്ന് വീണു എന്നതിന് പകരം തള്ളിയിട്ടു എന്നായിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ എന്നും എകെ ബാലന്‍ പാലക്കാട് പറഞ്ഞു. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എഫ്‌ഐആര്‍, കേസ് ഡയറി എന്നിവ തയ്യാറാക്കുമ്പോള്‍ പൊലീസുകാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചെറിയ വീഴ്ച പോലും വിധിയെ സ്വാധീനിക്കാമെന്നും എകെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here