പ്ലേ ഓഫിലെത്താനും ഫൈനല്‍; ഐ പി എല്‍ ആവേശം അലയടിച്ചുയരുന്നു

ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ആഘോഷത്തിന്റെ സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഐ പി എല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാന ദിനത്തിലെത്തിനില്‍ക്കുമ്പോള്‍ ആവേശം എല്ലാം സീമകളും കടക്കുകയാണ്. എട്ടു ടീമുകള്‍ ഏറ്റുമുട്ടിയ പ്രാഥമിക റൗണ്ട് അവസാനിക്കാന്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്

സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച മുംബൈ ഇന്ത്യന്‍സ് ഒന്നാമന്‍മാരായി പ്ലേ ഓഫില്‍ കടന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ഹൈദരാബാദ് സണ്‍റൈസസും പ്ലേ ഓഫ് ഉറപ്പിച്ചു. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയും മികച്ച റണ്‍റൈറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്ലേ ഓഫിലെത്തുന്ന നാലാം ടീമിനെ അറിയാന്‍ ഇന്ന് വൈകുന്നേരം വരെ കാത്തിരുന്നെ മതിയാകു

സ്മിത്തും ധോണിയും അണിനിരക്കുന്ന പുനെ സൂപ്പര്‍ ജയന്റ്‌സും മാക്‌സ്വെല്ലിന്റെ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് പ്ലേ ഓഫ് കടമ്പ കടക്കാനായി കാത്തുനില്‍ക്കുന്നത്. ഇരുവരും തമ്മില്‍ ഇന്ന് ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് കലാശക്കളിയുടെ ആവേശം കൈവരും.

13 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള പുനെയ്ക്ക് ജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരാകാമെന്നതാണ് പ്രത്യേകത. അതേസമയം കിംഗ്‌സ് ഇലവനാകാട്ടെ അവസാന സ്ഥാനമെങ്കിലും ലഭിച്ചാല്‍ മതിയെന്ന ചിന്തയിലാണ് പാഡ് കെട്ടുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News