ബാഹുബലി-2ന് സിംഗപ്പൂരില്‍ തിരിച്ചടി; അമിത വയലന്‍സ് ചൂണ്ടിക്കാണിച്ച് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്

ഇന്ത്യന്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത് കുതിപ്പ് തുടരുന്ന ബാഹുബലി- 2ന് സിംഗപ്പൂരില്‍ തിരിച്ചടി. സിംഗപ്പൂരില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

അമിതമായ വയലന്‍സ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍സി 16 സര്‍ട്ടിഫിക്കേഷനാണ് ബാഹുബലി-2 ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. യുദ്ധരംഗങ്ങളിലെ കൊലയും തലവെട്ടുന്നതും 16 വയസിന് താഴെയുള്ളവര്‍ക്ക് കാണാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്. ഇന്ത്യയില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

അതേസമയം, റിലീസിന്റെ മൂന്നാം ആഴ്ചയിലും ചിത്രം തിയേറ്ററില്‍ ബാഹുബലി തരംഗം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി രണ്ടാം ഭാഗം എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News