ആ സ്വപ്‌നത്തിന് തിരിതെളിഞ്ഞു: മോഹന്‍ലാല്‍- ലാല്‍ ജോസ് ചിത്രത്തിന്റെ പൂജയുടെ വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. മോഹന്‍ലാല്‍ കോളജ് അധ്യാപകനായെത്തുന്ന ചിത്രത്തിന് ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ.

https://www.facebook.com/prasannachoreographer/videos/1929427800675057/

ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ഏവരുടെയും മനം കവര്‍ന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. സലീംകുമാര്‍ ,അനുപ് മേനോന്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍

https://www.facebook.com/ItsMeAnnaRajan/videos/1865982696977338/

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 1998 മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവിലൂടെ ലാല്‍ജോസ് സംവിധാനപട്ടം സ്വന്തമാക്കിയതുമുതലുള്ള ആരാധകരുടെ കാത്തിരിപ്പാണ് മോഹന്‍ലാല്‍ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here